NEWS
ശാലേം യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരിശീലന പരിപാടി
24/09/2025 08:38 PM IST
nila

വെൺമണി: ശാലേം യു പി സ്കൂളിൽ എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് പരിശീലന പരിപാടി ആരംഭിച്ചു. സ്കൂൾ ശാതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി വെൺമണി മുളക്കുഴ പഞ്ചായത്തിൽ ഉൾപ്പെട്ട കുട്ടികൾക്കായുള്ള പരിശീലനപരിപാടി ചെങ്ങന്നൂർ ബി ആർ സി ക്ലസ്റ്റർ റിസോഴ്സ് സെന്റർ കോർഡിനേറ്റർ ജിതേന്ദ്രൻ നായർ എൻ എസ് ഉദ്ഘാടനം ചെയ്തു. എല്ലാ ശനിയാഴ്ചകളിലും കുട്ടികൾക്ക് വേണ്ടി പരിശീലന പരിപാടി ഉണ്ടായിരിക്കുമെന്ന് ശതാബ്ദികമ്മറ്റി അറിയിച്ചു.ഹെഡ്മിസ്ട്രസ് ജെസ്സി പി ഐസക്,പി ടി എ പ്രസിഡന്റ് ബിന്ദു പ്രദീപ്, ഡെല്ല ടി ഐസക്, അനുജ ഗിൽബർട്ട്, ബെൻസൻ ബേബി, ആര്യ സി ശ്യാം, നിതിൻ മാത്യു, അനന്യ വി എസ് എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











